കൊച്ചി: സ്വർണമാല മോഷ്ടിച്ച കേസിൽ ഹോംനഴ്സ് അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പിൽ വീട്ടിൽ സരസമ്മ (63)യെയാണ് പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. വയോധികന്‍റെ കഴുത്തിൽ കിടന്ന നാല് ലക്ഷം രൂപ വിലവരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് മാല ബാത്ത് റൂമിലെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു. അന്വേഷണത്തിൽ ഇത് കണ്ടെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലെ പ്രതിയാണിവർ.